Thursday, May 7, 2009

ശ്രീ: രാജന്‍ പി തൊടിയൂര്‍

യു.ഏ.ഇ യിലെ ആദ്യത്തെ കരിയര്‍ മാഗസിന്റെ ചീഫ് എഡിറ്റര്‍
ശ്രീ: രാജന്‍ പി തൊടിയൂരിനെ
ദുബായ് കിരീടാവകാശി
HH. ഷൈക്ക് ഹംദാന്‍ ബിന്‍ മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
അഭിനന്ദിച്ചു.
യു. ഏ.ഇ യിലെ ആദ്യത്തെ കരിയര്‍ ഗൈഡന്‍സ് മാഗസിനുള്ള അവാര്‍ഡും അദ്ദേഹം ഏറ്റുവാങ്ങി.
തെക്കേ ഇന്ത്യയിലെ ആദ്യത്തെ കരിയര്‍ ഗൈഡന്‍സ് മാഗസിന്‍
1984 ല്‍ മുഖ്യമന്ത്രി ശ്രീ: കെ. കരുണാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.

ശ്രീ: രാജന്‍ പി തൊടിയൂര്‍ വിശ്വകര്‍മ്മ യു.ഏ.ഇ യുടെ ഉപദേശ സമിതി അംഗമാണ്.




































Wednesday, March 4, 2009

കല്യാണം കഴിച്ച് മതം മാറ്റുന്ന 'ലൌ ജിഹാദ് ' കേരളത്തിലും

Kerala kaumudi

പത്തനംതിട്ട: പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ചശേഷം മതം മാറ്റുന്ന 'ലൌ ജിഹാദ്' എന്ന സംഘടന കേരളത്തിലും. നൂറ് കണക്കിന് പെണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ സംഘടന മതം മാറ്റിയിരിക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 4,000ത്തോളം കല്ല്യാണങ്ങള്‍ നടന്നതായാണ് പഞ്ചായത്ത് ഡയറക്ടറേറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം. കൂട്ടത്തോടെയുള്ള മത പരിവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടതോടെ സ്പെഷ്യല്‍ ബ്രാഞ്ച് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കല്യാണം നടന്നിരിക്കുന്നത്. കോഴിക്കോടും കാസര്‍കോടുമാണ് തൊട്ടുപിന്നില്‍. മറ്റ് ജില്ലകളിലും ഇത്തരത്തിലുള്ള കല്ല്യാണം നടക്കുന്നുണ്ട്. ഓരേ മതത്തില്‍പ്പെട്ട ഒരു കൂട്ടം ആണ്‍കുട്ടികളെയാണ് സംഘടന ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ വേണം പ്രണയിക്കാന്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രണയത്തില്‍ വീഴാത്ത പെണ്‍കുട്ടിയെ ഉപേക്ഷിക്കുക, പ്രണയിച്ച് 6 മാസത്തിനുള്ളില്‍ വിവാഹം കഴിക്കുക, കുറഞ്ഞത് നാല് കുട്ടികള്‍ തുടങ്ങിയവയാണ് സംഘടന നിഷ്ക്കര്‍ഷിക്കുന്നത്.
കോളേജ് വിദ്യാര്‍ത്ഥിനികളെയും ഉദ്യോഗസ്ഥരായ പെണ്‍കുട്ടികളെയുമാണ് ഇവര്‍ നോട്ടമിട്ടിരിക്കുന്നത്. മതംമാറ്റപ്പെടുന്ന പെണ്‍കുട്ടികളുടെ ജീവിത ചെലവുകള്‍ക്കായി ഒരു ലക്ഷം രൂപയും ആണ്‍കുട്ടികള്‍ക്ക് കച്ചവട സ്ഥാപനങ്ങള്‍ നടത്താന്‍ സഹായവും നല്‍കുന്നുണ്ട്. വിദേശ സംഘടനകളാണ് ഇതിനാവശ്യമായ പണം കേരളത്തിലേയ്ക്ക് ഒഴുക്കുന്നത്. ഒരുവര്‍ഷത്തിലേറെയായി ഇവരുടെ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിച്ചിട്ട്. പെണ്‍കുട്ടികളെ വലയിലാക്കാന്‍ സംഘടന യുവാക്കള്‍ക്ക് ആധുനിക സൌകര്യങ്ങളോട് കൂടിയ മൊബൈല്‍ ഫോണ്‍, ബൈക്കുകള്‍, വസ്ത്രങ്ങള്‍, തുടങ്ങിയവയും നല്‍കിയിട്ടുണ്ട്.
ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ലൌ വിംഗിന് പ്രത്യേക സോണ്‍ ചെയര്‍മാനുമുണ്ട്. കോളജുകളിലെ അഡ്മിഷന് മുന്നോടിയായി വിവിധ മതത്തിലുള്ള പെണ്‍കുട്ടികളുടെ മത വിഭാഗം തിരിച്ചുള്ള ലിസ്റ് തയ്യാറാക്കാനും യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

Tuesday, February 3, 2009

കയ്യളവു കാഴ്ച്ച

4 വയസ്സില്‍ കാഴ്ച്ച നഷ്ടപ്പെട്ടിട്ടും
കണ്ണുകളില്ലാതെ 85 വയസ്സിലും കൃത്യമായ കണക്കില്‍ മര ഉരുപ്പടികള്‍
ചെയ്യുന്ന വാസുദേവന്‍ തച്ചന്റെ കഥ.
click to enlarge

കടപ്പാട്: മാതൃഭൂമി.